< Back
Kerala
UP man throws stones at train passengers to steal their phones, arrested
Kerala

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം

Web Desk
|
2 Nov 2024 4:22 PM IST

ശുചീകരണ കരാർ തൊഴിലാളികളാണ് മരിച്ചത്

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ശുചീകരണ കരാർ തൊഴിലാളികളാണ് മരിച്ചത്. രണ്ട് പുരുഷൻമാരും സ്ത്രീകളുമാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ലക്ഷ്മണൻ, വല്ലി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.

​ഷൊർണൂർ പാലത്തിൽ കേരള എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. ട്രെയിൻ വരുന്നത് തൊഴിലാളികൾ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിൻ വരുമ്പോൾ നാലുപേരും പാളത്തിലായിരുന്നു.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒരാളുടെ മൃതദേഹം പുഴയിൽനിന്നാണ് ലഭിച്ചത്. മറ്റുള്ളവരുടേത് റെയിൽ പാളത്തിന് സമീപത്തായിരുന്നു. മൃതദേഹങ്ങൾ ഷൊർണൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Similar Posts