< Back
Kerala

Kerala
കരമനയാറില്‍ കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു
|4 Aug 2024 7:46 PM IST
ആര്യനാട് മൂന്നാറ്റ് മുക്കിലാണ് സംഭവം
തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റ് മുക്കിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനിൽ കുമാർ (50), മകൻ അമൽ (13) ബന്ധുക്കളായ അദ്വൈത് (22), ആനന്ദ്(25) എന്നിവരാണ് കരമനയാറിൽ മുങ്ങി മരിച്ചത്. സമീപത്തെ വസ്തുവിൽ വളം ഇടാൻ എത്തിയപ്പോഴായിരുന്നു അപകടം. ഐ ജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവർ ആണ് അനിൽ കുമാർ.