< Back
Kerala
തിരുവനന്തപുരം വക്കത്ത് കുടുംബത്തിലെ നാലുപേര്‍  മരിച്ച നിലയിൽ
Kerala

തിരുവനന്തപുരം വക്കത്ത് കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ

Web Desk
|
27 May 2025 1:09 PM IST

കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചന

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍(25),ആകാശ്(22) എന്നിവരാണ് മരിച്ചത്.

കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്നാണ് സൂചന. കഴിഞ്ഞദിവസങ്ങളായി വീട്ടില്‍ ആളനക്കമില്ലായിരുന്നു. ഇന്നും വീട്ടില്‍ ആളനക്കം കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നാലുപേരെയും ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Similar Posts