< Back
Kerala
കുടുംബ വഴക്ക്; പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു
Kerala

കുടുംബ വഴക്ക്; പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു

Web Desk
|
15 April 2022 7:45 AM IST

പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്

പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ പിന്നീട്‌ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് അറിയിച്ചത്.

പ്രതി മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നുവെന്നും എന്നാൽ വീട്ടുകാർ ഇത് എതിർത്തിരുന്നുവെന്നും ഇതായിരിക്കും ആക്രമിക്കാൻ കാരണമെന്നും അമ്മാവൻ കുമാരൻ പറഞ്ഞു.



Four members of a Palakkad family were hacked

Similar Posts