< Back
Kerala

Kerala
അന്തർസംസ്ഥാന ലഹരി സംഘത്തിലെ നാലുപേർ പിടിയിൽ
|15 Sept 2025 3:17 PM IST
മലപ്പുറം കിഴിശ്ശേരിയിൽ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം പിടിയിലായത്
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ അന്തർസംസ്ഥാന ലഹരി സംഘത്തിലെ നാലുപേർ പിടിയിൽ. കണ്ണൂർ മമ്പ്രംറം പറമ്പായി സ്വദേശി ഷഫീഖ് (36) മങ്ങലോട്ടുച്ചാൽ സ്വദേശി മുഹമ്മദ് ബിലാൽ (26) പൊള്ളായിക്കര സ്വദേശി മുഹമ്മദ് ഫാസിൽ (29) മഞ്ചേശ്വരം സ്വദേശി ഹസൈനാർ (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വില്പനക്കായി സൂക്ഷിച്ച 50 ഗ്രാം MDMA പിടികൂടി. രണ്ടുദിവസം മുമ്പ് മൂന്നു പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.