< Back
Kerala

Kerala
മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; ജാഗ്രത
|7 Dec 2021 5:46 PM IST
ആകെ അഞ്ച് ഷട്ടറുകളിലൂടെ 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്
ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ ഡാമിന്റെ നാല് സപിൽവേ ഷട്ടറുകൾ കൂടി തുറന്നു. ആകെ അഞ്ച് ഷട്ടറുകളിലൂടെ 2099.95 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാർ തീരത്തുളളവർക്ക് ജാഗ്രതാ നിർദേശം നൽകി.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തിയിരുന്നു. ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ വിമർശനമാണ് ഉയരുന്നത്.