< Back
Kerala
Four new faces join CPM Alappuzha district committee
Kerala

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ

Web Desk
|
12 Jan 2025 11:14 AM IST

ആർ. നാസർ ജില്ലാ സെക്രട്ടറിയായി തുടരും

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ. എം.എസ് അരുൺകുമാർ എംഎൽഎയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ.

അതേസമയം, എം. സുരേന്ദ്രൻ, ജി. വേണു​ഗോപാൽ, ജലജ ചന്ദ്രൻ, എൻ. ശിവദാസൻ എന്നിവരെ ഒഴിവാക്കാനും നിർദേശമുണ്ട്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

Similar Posts