< Back
Kerala

Kerala
ഛത്തീസ്ഗഡിലെ അംബികാപൂർ മെഡിക്കൽ കോളജിൽ നാല് നവജാത ശിശുക്കൾ മരിച്ചു
|5 Dec 2022 5:48 PM IST
കുട്ടികളെ പ്രവേശിപ്പിച്ച ഐ.സി.യുവിൽ വൈദ്യുതി മുടങ്ങിയതാണ് മരണകാരണം
അംബികാപൂർ: ഛത്തീസ്ഗഡിലെ അംബികാപൂർ മെഡിക്കൽ കോളജിൽ നാല് നവജാത ശിശുക്കൾ മരിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ഐ.സി.യുവിൽ വൈദ്യുതി മുടങ്ങിയതാണ് മരണകാരണം. നാല് മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു. അതോടൊപ്പം അന്വേഷണ സംഘം രൂപിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. മരണത്തിൽ ഛത്തീസ്ഗഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.