< Back
Kerala

Kerala
തിരുവനന്തപുരം നഗരസഭാ കെട്ടിട നമ്പർ തട്ടിപ്പ്: രണ്ടു മുൻ ജീവനക്കാരടക്കം നാലുപേർ അറസ്റ്റിൽ
|13 July 2022 7:32 PM IST
തട്ടിപ്പിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം നഗരസഭാ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മുൻ താൽക്കാലിക ജീവനക്കാരടക്കം നാലുപേർ അറസ്റ്റിൽ. മുൻ താൽക്കാലിക ജീവനക്കാരായ ഇന്ദു , സജി എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയപ്പോൾ ഈ രണ്ടു ജീവനക്കാരെ ജോലിയിൽനിന്ന് നീക്കിയിരുന്നു.
അതേസമയം, കെട്ടിട നമ്പർ തട്ടിപ്പിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ഇന്ന് പൊലീസ് ചോദ്യം ചെയ്യുന്നവരിൽ കോർപറേഷൻ ജീവനക്കാരുമുണ്ടെന്നും കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ മനസിലാകുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.