< Back
Kerala

Kerala
പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബിവറേജസ് ജീവനക്കാരനടക്കം നാലു പേർ പിടിയിൽ
|24 Jan 2023 5:53 PM IST
ശാന്തൻപാറ പൊലീസിൻറെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്
ഇടുക്കി : പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബിവറേജസ് ജീവനക്കാരനടക്കം നാലു പേർ പിടിയിൽ. ശാന്തൻപാറ പൊലീസിൻറെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
ബിവറേജസ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു,മകൻ എബിൻ എന്നിവരാണ് പിടിയിലായത്. ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും കസ്റ്റഡിയിലെടുത്തു.