< Back
Kerala
accident death, trissur
Kerala

ഇടുക്കിയിൽ ഓട്ടോ ഇടിച്ചുകയറി നാലു വയസുകാരൻ മരിച്ചു

Web Desk
|
27 Jan 2023 11:27 PM IST

കുട്ടിയുടെ അച്ഛനും അമ്മക്കും അപകടത്തിൽ പരിക്കേറ്റു

ഇടുക്കി: ഓട്ടോ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. കുമളി സ്വദേശികളായ കിഷോർ,ആശ ദമ്പതികളുടെ മകൻ അർണവ് ആണ് മരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മക്കും അപകടത്തിൽ പരിക്കേറ്റു. വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Posts