< Back
Kerala

Kerala
മണ്ണാർക്കാട് നാല് വയസുകാരന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
|11 March 2024 12:45 PM IST
വിയ്യക്കുറിശ്ശി സ്വദേശിനി പ്രജീഷയുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്.
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് നാല് വയസുകാരന് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്. വിയ്യക്കുറിശ്ശി സ്വദേശിനി പ്രജീഷയുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്. അമ്മയോടൊപ്പം സ്‌കൂളിലേക്ക് നടന്നുപോവുമ്പോൾ ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.
പ്രദേശത്ത് കാട്ടുപന്നി ആക്രമണം വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടുപന്നി ആക്രമണമുണ്ടായിരുന്നു.