< Back
Kerala
Perumbavoor,falling  garbage ,breaking news malayalam, ബ്രേക്കിങ് ന്യൂസ് മലയാളം,കേരള വാര്‍ത്തകള്‍,എറണാകുളം,മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു,പെരുമ്പാവൂരിൽ നാലുവയസുകാരി മരിച്ചു
Kerala

പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു

Web Desk
|
10 Feb 2023 1:54 PM IST

പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനയാണ് മരിച്ചത്

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ മാലിന്യക്കുഴിയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ നാലു വയസ്സുകാരി അസ്മിനയാണ് മരിച്ചത് .ഹുനൂബ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. അവരോടൊപ്പം കമ്പനിയിലെത്തിയതായിരുന്നു കുട്ടിയും.

ഹുനൂബ ജോലിചെയ്യുമ്പോൾ മാലിന്യക്കുഴിയിലേക്ക് എത്തിനോക്കിയ അസ്മിന മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്തു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പഴയ കിണറാണ് മാലിന്യകുഴിയായി മാറ്റിയിരുന്നു. കിണറിന് നല്ല താഴ്ചയുമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Similar Posts