< Back
Kerala
കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Kerala

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Web Desk
|
30 Dec 2022 1:26 PM IST

തലയ്ക്ക് പരിക്കേറ്റ കുട്ടി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കൊല്ലം: തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാല് വയസുകാരിയെ അത്ഭുതകരമായി രക്ഷപെടുത്തി. പഴയ കുറ്റാലത്ത് ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. പാലക്കാട് സ്വദേശി നവനീത് കൃഷ്ണന്റെ മകൾ ഹരിണിയാണ് ഒഴുക്കിൽപ്പെട്ടത്.

കുടുംബവുമായി എത്തിയ നവനീത് കുട്ടികളെ കുളിക്കാനായി ഇറക്കിയ ശേഷം വെള്ളച്ചാട്ടം കാണാൻ പോയി. ഇതിനിടയിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് കുട്ടിയെ രക്ഷിച്ചത്. തലയ്ക്ക് പരിക്കേറ്റ കുട്ടി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കുട്ടി താഴ്ചയിലേക്ക് പോകുന്നത് കണ്ട വിജയകുമാർ സാഹസികമായി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അഞ്ചു മാസം മുമ്പ് കുറ്റാലത്ത് ഒഴുക്കിൽപെട്ട് തമിഴ്നാട് സ്വദേശിനി മരിച്ചിരുന്നു. പ്രദേശത്ത് മഴയുള്ളതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.


Similar Posts