< Back
Kerala
തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് വെട്ടേറ്റു
Kerala

തിരുവനന്തപുരത്ത് നാല് യുവാക്കൾക്ക് വെട്ടേറ്റു

Web Desk
|
8 Jan 2023 7:41 AM IST

പുത്തരി ബിൽഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കൾക്കുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പാറ്റൂരിൽവെച്ചാണ് ആക്രമണമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗുണ്ടാനേതാവ് ഓം പ്രകാശും സംഘവുമാണ് ആക്രമിച്ചതെന്നാണ് നിതിന്റെ മൊഴിയിൽ പറയുന്നത്.

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Tags :
Similar Posts