< Back
Kerala
കോഴിക്കോട് പൊലീസിനെ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ
Kerala

കോഴിക്കോട് പൊലീസിനെ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ

Web Desk
|
26 Aug 2023 10:21 PM IST

പിടിയിലായവര്‍ ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ്

കോഴിക്കോട്: നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പൊലീസിന് നേരെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ്. പ്രതികളെ കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

Similar Posts