< Back
Kerala
mattanchery villege officer
Kerala

മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ്; അന്വേഷണം

Web Desk
|
12 July 2023 4:04 PM IST

വ്യാജ ഒപ്പും തണ്ടപ്പേര്‍ അക്കൗണ്ടുമുണ്ടാക്കി ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നാണ് പരാതി

കൊച്ചി: മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതി പരാതി. വ്യാജ ഒപ്പും തണ്ടപ്പേര്‍ അക്കൗണ്ടുമുണ്ടാക്കി ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നാണ് പരാതി. വില്ലേജ് ഓഫീസറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വർഷം മെയ് 31ന് മട്ടാഞ്ചേരി വില്ലേജ് ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മട്ടാഞ്ചേരി വില്ലേജ് ഓഫീസിൽ നിന്ന് ഇത്തരമൊരു തണ്ടപ്പേര് തന്നെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന നടത്തിയത്. തുടർന്ന് വില്ലേജ് ഓഫീസറുടെ ഒപ്പും വ്യാജമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

തോപ്പുംപടി സ്വദേശിയുടെ പേരിലാണ് ആധാരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Similar Posts