< Back
Kerala

Kerala
സതീശന്‍ പാച്ചേനിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി പണം തട്ടിപ്പ്
|26 Jun 2021 10:09 PM IST
അക്കൗണ്ടിൽ നിന്ന് സുഹൃത്തുകളിലേക്ക് മെസേജ് അയക്കുകയും പണം ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്.
കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെടുന്നതായി പരാതി. സതീശൻ പാച്ചേനിയുടെ യഥാർത്ഥ അക്കൗണ്ടിന് സമാനമായ പേരിലാണ് വ്യാജ അക്കൗണ്ടും നിർമിച്ചിരിക്കുന്നത്.
അക്കൗണ്ടിൽ നിന്ന് സുഹൃത്തുകളിലേക്ക് മെസേജ് അയക്കുകയും പണം ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഹിന്ദിയിലാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം അയക്കുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആരും വഞ്ചിതരാക്കുന്നതെന്നും പൊലീസിൽ പരാതി നൽകുമെന്നും സതീശൻ പാച്ചേനി അറിയിച്ചു. വ്യാജ അക്കൗണ്ടിന്‍റെ സ്‌ക്രീൻ ഷോട്ടും സതീശൻ പാച്ചേനി പങ്കുവച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് വ്യാപകമാകുകയാണ്.