< Back
Kerala

Kerala
അഗ്രികൾച്ചറൽ ഫാമിന്റെ പേരിൽ വ്യാജ കാർഡുണ്ടാക്കി തട്ടിപ്പ്: പ്രതി പിടിയിൽ
|22 Sept 2023 5:51 PM IST
പത്തനംതിട്ട പുന്നവേലി സ്വദേശി വി.പി.ജെയിംസാണ് തിരുവല്ല പൊലീസിൻറെ പിടിയിലായത്
കൊച്ചി: കേരള അഗ്രികൾച്ചർ ഫാമിൻറെ വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കി തട്ടിപ്പ് നടത്തിയാൾ അറസ്റ്റിൽ. പത്തനംതിട്ട പുന്നവേലി സ്വദേശി വി.പി.ജെയിംസാണ് തിരുവല്ല പൊലീസിൻറെ പിടിയിലായത്.
അഗ്രികൾച്ചർ ഫാമിൻറെ ജീവനക്കാരൻ ആണെന്ന് കാണിച്ച് കാർഷിക വിളകളുടെ വിത്തുകളും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വേളൂർ മുണ്ടകം സ്വദേശി തമ്പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളിൽ നിന്നും 6,73,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
കോട്ടയത്തെ ആഡംബര ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ആളുകളിൽ നിന്ന് ലഭിച്ച പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് പ്രതിയുടെ മൊഴി.