< Back
Kerala

Kerala
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
|15 Dec 2023 4:57 PM IST
അൻപത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 250 കോടിയോളം തട്ടിയെടുത്തതായാണ് വിവരം
കൊച്ചി: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ്, ബംഗലൂരു സ്വദേശി ചക്രധാർ എന്നിവരെയാണ് എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. അൻപതോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയാണ് ഇവർ തട്ടിയെടുത്തത്.
പറവൂർ സ്വദേശികളായ യുവാക്കളടക്കമാണ് തട്ടിപ്പിന് ഇരയായത്. ഒരാളിൽ നിന്ന് ഏഴ് ലക്ഷം രൂപയടക്കം തട്ടിയെടുത്തിരുന്നു. സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഏകദേശം അൻപത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 250 കോടിയോളം ഇവർ തട്ടിയെടുത്തതായാണ് വിവരം.
ചെറിയ തുക പ്രതിഫലമായി നൽകിയാണ് ആളുകളെ ഇവർ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് കൂടുതൽ നിക്ഷേപവുമായി ആളുകൾ എത്തുമ്പോൾ തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു പതിവ്. ഇവർക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.