Kerala

Kerala
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ
|4 Oct 2023 4:54 PM IST
നെടുങ്ങാട് നോർത്ത് സി.പി.എം ബ്രാഞ്ച് അംഗമാണ് ഷിജു ഗോസായി
എറണാകുളം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് അംഗം ഷിജു ഗോസായി അറസ്റ്റിൽ. നെടുങ്ങാട് നോർത്ത് സി.പി.എം ബ്രാഞ്ച് അംഗമാണ് ഷിജു ഗോസായി. കുഴുപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്നും 7 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
രണ്ട് ബ്രാഞ്ചുകളിലായി 24 പവൻ തൂക്കം വരുന്ന സ്വർണമാണ് ഇയാള്‍ പണയം വെച്ചത്. നാല് മാസത്തിനിടയിൽ പല തവണയായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നോർത്ത് പറവൂരിലെ ഗോള്‍ഡ് കവറിങ് സ്ഥാപനത്തിൽ നിന്നാണ് ഇയാള്‍ പണയം വെക്കുന്നതിനായുള്ള വളകള്‍ വാങ്ങിയത്. മുനമ്പം പൊലീസാണ് പ്രതിയെ പിടികൂടിയത്.

