< Back
Kerala
ക്രിപ്റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ്; നാലു പേര്‍ പിടിയില്‍
Kerala

ക്രിപ്റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ്; നാലു പേര്‍ പിടിയില്‍

Web Desk
|
9 Nov 2021 6:40 AM IST

ബാംഗ്ലൂർ ആസ്ഥാനമായി ലോങ്ങ്‌ റിച്ച് എന്ന പേരിൽ കമ്പനി രൂപീകരിച്ച് ആയിരത്തിൽ ഏറെ പേരിൽ നിന്നും പണം തട്ടിയെടുത്തു എന്നാണ് കേസ്

ക്രിപ്റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ണൂരിൽ നാല് പേർ അറസ്റ്റിൽ . നിക്ഷേപകർക്ക് ലാഭ വിഹിതം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. ബാംഗ്ലൂർ ആസ്ഥാനമായി ലോങ്ങ്‌ റിച്ച് എന്ന പേരിൽ കമ്പനി രൂപീകരിച്ച് ആയിരത്തിൽ ഏറെ പേരിൽ നിന്നും പണം തട്ടിയെടുത്തു എന്നാണ് കേസ്. കാസർകോട് സ്വദേശി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി.ഷഫീഖ്, എരഞ്ഞിക്കൽ സ്വദേശി വസീം മുനവ്വറലി, വണ്ടൂർ സ്വദേശി മുഹമ്മദ്‌ ഷഫീഖ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ്‌ ദിഷാദിന്‍റെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിലെ പ്രധാന പ്രതിയായ ഒരാൾ നേരത്തെ മലപ്പുറം പൂക്കോട്ട് പാടത്ത് അറസ്റ്റിലായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ അടുത്ത ദിവസങ്ങളിൽ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് പറയുന്നത്.




Similar Posts