< Back
Kerala
ശ്രദ്ധിക്കുക ! വാട്സ്ആപ്പിലൂടെയും തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നു
Kerala

ശ്രദ്ധിക്കുക ! വാട്സ്ആപ്പിലൂടെയും തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുന്നു

Web Desk
|
25 Aug 2021 7:14 AM IST

വാട്സ്ആപ് ഗ്രൂപുകളിൽ നിന്നും വിവരം ചോർത്തിയാണ് തട്ടിപ്പ്.

വാട്സ്ആപ്പിലൂടെയും പണം തട്ടിപ്പുസംഘം സജീവമകുന്നു. വാട്സ്ആപ് ഗ്രൂപുകളിൽ നിന്നു വിവരം ചോർത്തിയാണ് തട്ടിപ്പ്. നൈജീരിയയിൽ നിന്നുളള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലുള്ള വാട്സ്ആപ് സൗഹൃദ ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ അക്കൗണ്ടിൽ നിന്നാണ് ഹൈക്കോടതി അഭിഭാഷകൻ കൂടിയായ അബു മാത്യുവിന് അദ്യം സന്ദേശം ലഭിക്കുന്നത്. വാട്സആപ്പിന്റെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണിലേക്ക് എത്തുന്ന ഒ.റ്റി.പി നമ്പർ അയച്ചു നൽകണമെന്നായിരുന്നു സന്ദേശം. ഒ.റ്റി.പി നമ്പർ അയച്ചതോടെ വാട്സ്ആപിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നുവെന്നു അബു മാത്യു പറയുന്നു.

തട്ടിപ് വ്യക്തമായതോടെ അബു മാത്യു തന്റെ കോൺടാക്ടിൽ ഉള്ളവർക്ക് ഉടൻ തന്നെ സന്ദേശം അയച്ചു നൽകി.

തട്ടിപ്പ് ശ്രമം നടന്നുവെങ്കിലും തന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടില്ലെന്നും എന്നാൽ പല സുഹൃത്തുക്കൾക്കും തട്ടിപ്പിലൂടെ പണം നഷ്ട്ടപ്പെട്ടതായു അബു മാത്യു പറയുന്നു. അബുവിന്റെ ഡി.പി ഫോട്ടോയോടുകൂടി പണം ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചതായും അബു പറഞ്ഞു.

കൊച്ചി സൈബർ സെല്ലിൽ അബു തട്ടിപ് ശ്രമം സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട് .

Similar Posts