< Back
Kerala

Kerala
എറണാകുളത്ത് വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേർ കസ്റ്റഡിയിൽ
|13 Aug 2025 3:44 PM IST
റോയൽ പ്ലാസ മൈഗ്രേറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്
എറണാകുളം: എറണാകുളത്ത് വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. റോയൽ പ്ലാസ മൈഗ്രേറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്. പരാതികളെ തുടർന്ന് അഞ്ച് കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
റോജിന്‍, നിഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. ഇവര്‍ സ്ഥാപനത്തിന്റെ എംഡിയാണെന്നാണ് ലഭിക്കുന്ന വിവരം.
വാർത്ത കാണാം: