< Back
Kerala
ഫ്രഷ് കട്ട് സംഘർഷം; പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Photo: MediaOne

Kerala

ഫ്രഷ് കട്ട് സംഘർഷം; പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk
|
31 Oct 2025 6:59 PM IST

ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവും അതുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.

ഫ്രഷ് കട്ട് പ്ലാന്‍റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജങ്ഷനിൽ നിന്ന് നൂറ് മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രതിഷേധവുമായി മുന്നോട്ട് പോകാൻ നാട്ടുകാർ തീരുമാനമെടുത്തതിനെ തുടർന്നാണ് കൂടുതൽ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായാണ് തീരുമാനമെന്നാണ് വിവരം.

നേരത്തെ, തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും പൊലീസിന്‍റെ സുരക്ഷ ഉറപ്പുവരുത്താതെ തുറക്കുകയില്ലെന്ന് പ്ലാന്‍റ് അധികൃതർ വ്യക്തമാക്കിയിരുന്നു. പ്ലാന്‍റ് തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഡയറക്ടറേറ്റ് കൂടിയാലോചിച്ച് തീരുമാനിക്കും.

Similar Posts