< Back
Kerala
സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയെന്ന യതീഷ് ചന്ദ്രയുടെ നിലപാട് പച്ചക്കള്ളം; പൊലീസ് നടപടി ജനകീയ സമരം അടിച്ചമർത്താനാണെന്ന് സമരസമിതി
Kerala

'സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയെന്ന യതീഷ് ചന്ദ്രയുടെ നിലപാട് പച്ചക്കള്ളം'; പൊലീസ് നടപടി ജനകീയ സമരം അടിച്ചമർത്താനാണെന്ന് സമരസമിതി

Web Desk
|
22 Oct 2025 1:19 PM IST

ചില ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു

കോഴിക്കോട്: ഫ്രഷ് കട്ട് സമരത്തിനെതിരായ പൊലീസ് നടപടി ജനകീയ സമരം അടിച്ചമർത്താനാണെന്ന് സമരസമിതിയംഗംങ്ങള്‍.സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി എന്ന യതീഷ് ചന്ദ്രയുടെ നിലപാട് പച്ചക്കള്ളമാണെന്നും സമരക്കാർ പറഞ്ഞു.

ഫ്രഷ് കട്ടിനെതിരായ സമരം അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്നാണ് സമരസമിതിയംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നത്. ആറുവർഷമായി സമാധാനപരമായാണ് സമരം നടന്നതെന്നും നാട്ടുകാർ പറയുന്നു.

പൊലീസ് നടപടി അതിരുകടന്നതെന്നതാണെന്ന് ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാർ ആരോപിച്ചു. മുസ്‍ലിം ലീഗും പൊലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. അതേസമയം, പൊലീസ് നടപടിയെ ന്യായീകരിക്കുകയാണ് സർക്കാർ. നിയമപരമായ പ്രതിഷേധമല്ല ഇന്നലെ നടന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.ചില ഛിദ്രശക്തികള്‍ ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി ആരോപിച്ചു. സമരസമിതിയെ ഹൈജാക്ക് ചെയ്ത് ചിലരാണ് ഇന്നലെ ആക്രമണം നടത്തിയെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുമുള്ളത്.

കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിൽ എസ് പിയെ പ്രതിഷേധക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇന്നലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കയറിയ പ്രതിഷേധക്കാർ അക്രമം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഫാക്ടറി ആക്രമിക്കുന്നതും അത് തടയുന്ന പൊലീസുകാരെ വളഞ്ഞിട്ട് മർദിക്കുന്നതും ദൃശ്യങ്ങളുണ്ട്.

സംഘർഷത്തിൽ മൂന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി.സംഘർഷത്തിൽ മൂന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ 351പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊലപാതകശ്രമം,കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാക്ടറിയില്‍ തീയിട്ടതിന് 30 പേരെ പ്രതിചേർത്ത് കേസെടുത്തു. സ്ഫോടക വസ്തു ഉപയോഗിച്ചതടക്കം കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നും എഫ് ഐ ആറിലുണ്ട്.

Similar Posts