< Back
Kerala
ഫ്രഷ് കട്ട് സമരം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തി
Kerala

ഫ്രഷ് കട്ട് സമരം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തി

Web Desk
|
23 Nov 2025 11:57 AM IST

താമരശേരി പഞ്ചായത്തിലെ 11-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ബാബു കുടുക്കിൽ മത്സരിക്കുന്നുണ്ട്

വയനാട്: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഫ്രഷ് കട്ട് സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ നാട്ടിലെത്തി. വിദേശത്ത് ഒളിവിലായിരുന്നു ബാബു കുടുക്കിൽ. താമരശേരി പഞ്ചായത്തിലെ 11-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ബാബു മത്സരിക്കുന്നതായുള്ള വിവരങ്ങൾ വന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി പ്രവർത്തിച്ച മുസ്‌ലിം ലീഗ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചിരുന്നു.

ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ബാബു വിദേശത്തേക്ക് പോയത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. എന്നാൽ നാമനിദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ് ലഭിക്കേണ്ടതുണ്ട്. അതിന് സ്ഥാനാർഥി നേരിട്ട് ഹാജരാവണം. ഈ സാഹചര്യത്തിലാണ് ബാബു കുടുക്കിൽ നത്തിലെത്തിയത്.

ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കെ നാട്ടിലെത്തിയ ബാബു കുടുക്കിലിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, നോമിനേഷൻ പ്രക്രിയകൾ എല്ലാം പൂർത്തിയായി ബാബു മത്സരിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇയാൾ പരസ്യമായി രംഗത്തെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Similar Posts