< Back
Kerala

Kerala
വടക്കാഞ്ചേരി പുതുരുത്തിയിൽ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു
|25 July 2023 5:23 PM IST
കോതോട്ടിൽ അജിത ഭാസ്‌കരന്റെ വീട്ടിലാണ് സംഭവം.
വടക്കാഞ്ചേരി: പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററിൽ വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അഗ്‌നിബാധ. ആളപായമില്ല. കോതോട്ടിൽ അജിത ഭാസ്‌കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലുണ്ടായിരുന്ന വീട്ടുസാമഗ്രികളും സ്വിച്ച് ബോർഡുമെല്ലാം കത്തി നശിച്ചു. നാട്ടുകാരാണ് വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറി വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.