< Back
Kerala

Kerala
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു
|17 May 2023 11:02 AM IST
ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: നഗരൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാണ് പൊള്ളലേറ്റത്. ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഫ്രിഡ്ജ് പൂർണമായി കത്തിനശിച്ചു.
ഗിരിജയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗിരിജയുടെ ശരീരത്തിന്‍റെ അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. ഗ്യാസ് ലീക്ക് ആകുന്നതായി തോന്നിയ ഗിരിജ ഇത് പരിശോധിക്കാനായി വീടിന് അകത്തേക്ക് കയറിയപ്പോഴായിരുന്നു അപകടം.

