< Back
Kerala

Kerala
യുവാവിനെ വെളളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കൾ പിടിയിൽ
|27 July 2022 9:59 PM IST
ആറ്റപ്പാടം മല്ലംചിറ ചാലിൽ ചൊവ്വാഴ്ച രാത്രി എട്ടരക്കാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്
തൃശൂർ മേലൂർ പുഷ്പഗിരി സ്വദേശിയായ യുവാവിനെ വെളളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കൾ പിടിയിലായി. മേലൂർ സ്വദേശി ഷൈജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മേലൂർ തൊടുകുളം സ്വദേശി വിൽസൻ, അന്നനാട് മണ്ടികുന്ന് സ്വദേശി ഷിജിൽ എന്നിവരാണ് പിടിയിലായത്. ആറ്റപ്പാടം മല്ലംചിറ ചാലിൽ ചൊവ്വാഴ്ച രാത്രി എട്ടരക്കാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.