< Back
Kerala

Kerala
ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞു; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു
|12 May 2024 7:17 AM IST
തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം
തൃശൂർ: ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ ചേർന്ന് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം.ചികിത്സയിൽ കഴിയുന്ന പ്രതിക്ക് വസ്ത്രം നൽകാൻ എത്തിയ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
വസ്ത്രം നൽകുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞതാണ് മർദനത്തിന് കാരണം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിതീഷിന് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.