< Back
Kerala

Kerala
രക്ഷയില്ല; നാളെയും ഇന്ധനവില കൂടും
|1 Nov 2021 9:42 PM IST
ഇതോടെ കോഴിക്കോട്ട് പെട്രോൾ വില ലിറ്ററിന് 111.18 രൂപയാകും.
പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടും രക്ഷയില്ല. ഇന്ധനവില വര്‍ധിപ്പിക്കുന്നത് നാളെയും തുടരും. നാളെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 48 പൈസ വർധിക്കും. ഇതോടെ കോഴിക്കോട്ട് പെട്രോൾ വില ലിറ്ററിന് 111.18 രൂപയാകും. തിരുവനന്തപുരത്ത് പെട്രോൾ വില 112.73 രൂപയാകും. കൊച്ചിയിൽ പെട്രോളിനു 110.26 രൂപയുമാകും. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകില്ല.