< Back
Kerala

Kerala
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
|20 Oct 2021 6:51 AM IST
ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ 38 പൈസയായി.
തിരുവനന്തപുരത്ത് പെട്രാളിന് 108 രൂപ 46 പൈസയും ഡീസലിന് 102 രൂപ 02 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 106 രൂപ 42 പൈസ ഡീസലിന് 100 രൂപ 15 പൈസയുമാണ്.