< Back
Kerala
ഇത്തരം പരിപാടിക്ക് അമേരിക്കയിൽ പണപ്പിരിവ് അത്യാവശ്യമാണ്;  പണപ്പിരിവ് സ്ഥിരീകരിച്ച് ലോകകേരള സഭാംഗം റോയ് മുളയ്ക്കൽ
Kerala

'ഇത്തരം പരിപാടിക്ക് അമേരിക്കയിൽ പണപ്പിരിവ് അത്യാവശ്യമാണ്'; പണപ്പിരിവ് സ്ഥിരീകരിച്ച് ലോകകേരള സഭാംഗം റോയ് മുളയ്ക്കൽ

Web Desk
|
1 Jun 2023 10:59 PM IST

മീഡിയവൺ 'ന്യൂസ് ഡീകോഡി'ലായിരുന്നു റോയ് മുളയ്ക്കലിന്റെ പ്രതികരണം

കോഴിക്കോട്: ലോക കേരള സഭയുടെ യു.എസ് മേഖല സമ്മേളനത്തിന്റെ പേരിലെ പണപ്പിരിവ് സ്ഥിരീകരിച്ച് ലോകകേരള സഭാംഗം റോയ് മുളയ്ക്കൽ. സംഘാടക സമിതിയുടെ ചീഫ് കോർഡിനേറ്റർ നോർക ഡയറക്ടറാണ്. ഇത്തരം പരിപാടിക്ക് അമേരിക്കയിൽ പണപ്പിരിവ് അത്യാവശ്യമെന്ന് റോയ് മുളക്കൽ മീഡിയവണിനോട് പറഞ്ഞു. മീഡിയവൺ 'ന്യൂസ് ഡീകോഡി'ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"സംഘാടക സമിതിയുടെ പേരില്‍ സ്പോണ്‍സര്‍ഷിപ്പ് എന്ന നിലയിലാണ് പാസുകള്‍ ഏര്‍പ്പെടുത്തിയത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകളാണ് മുഖ്യമന്ത്രിക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുക്കാനായി ഉള്ളത്. ഇതില്‍ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പിന് ഒരു ലക്ഷം ഡോളറാണ്. സ്റ്റേജില്‍ ഇരിപ്പിടം, വി.ഐ.പികള്‍ക്ക് ഒപ്പം ഡിന്നര്‍, രണ്ട് റൂം എന്നിങ്ങനെ പോകുന്നു ഇവര്‍ക്കുള്ള ഓഫര്‍. സില്‍വര്‍ പാസിന് 50000 ഡോളറും ബ്രോണ്‍സിന് 25000 ഡോളറും നല്‍കണമെന്നാണ് സംഘാടക സമിതിയുടെ പേരിലുള്ള നോട്ടീസിലുള്ളത്". അദ്ദേഹം പറഞ്ഞു.

ഈ മാസം 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് സമ്മേളനം.

Similar Posts