< Back
Kerala

Kerala
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
|1 Dec 2023 12:54 PM IST
മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി
കൊച്ചി: നവ കേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി.സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. കൗൺസിലിന്റെ അനുമതിയില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.
