< Back
Kerala
ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും; വ്യാജ വാര്‍ത്തകള്‍ എയറില്‍, നടപടിയെടുക്കുമെന്ന് കോഴിക്കോട് കലക്ടര്‍
Kerala

'ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും'; വ്യാജ വാര്‍ത്തകള്‍ 'എയറില്‍', നടപടിയെടുക്കുമെന്ന് കോഴിക്കോട് കലക്ടര്‍

ijas
|
4 Jun 2021 11:07 AM IST

ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങിയ ജോജി സിനിമയിലെ ബാബുരാജിന്‍റെ സംഭാഷണം കടമെടുത്താണ് ജില്ലാ കലക്ടര്‍ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്

കോവിഡിനെ തുടര്‍ന്ന് പടര്‍ന്നു പിടിക്കുന്ന ബ്ലാക് ഫംഗസ് രോഗത്തെ മുന്‍നിര്‍ത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍. 'ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും' എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്തുവന്നത്.

കോവിഡിന്‍റെ മോശം സമയത്തും ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന പല വ്യാജ വാര്‍ത്തകളും എയറിലുണ്ടെന്നും ക്ലബ് ഹൗസില്‍ ഇരുന്ന് കുശുകുശുക്കുന്നവരാണെങ്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പരത്തുന്നവരായാലും ശരി അത്തരം വാര്‍ത്തകള്‍ തുടുത്തു വിടുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങിയ ജോജി സിനിമയിലെ ബാബുരാജിന്‍റെ സംഭാഷണം കടമെടുത്താണ് ജില്ലാ കലക്ടര്‍ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്. പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസിലടക്കം ബ്ലാക് ഫംഗസിന്‍റെ മറവില്‍ വ്യാജ പ്രചാരണം നടക്കുന്നതായാണ് കലക്ടര്‍ ആരോപിക്കുന്നത്. അതെ സമയം കലക്ടറുടെ ട്രോളോടു കൂടിയ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Similar Posts