< Back
Kerala

Kerala
തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ചു; ഒരാള്‍ മരിച്ചു
|12 Oct 2021 8:14 AM IST
രാവിലെ ആറ് മണിയോടെയാണ് കടക്ക് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തൃപ്പൂണിത്തുറ പേട്ടയിലെ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ചയാള്‍ കടയില്‍ ജോലി ചെയ്യുന്നയാളല്ലെന്ന് ഉടമ പറഞ്ഞു. കടയ്ക്ക് മുന്നില്‍ ഉറങ്ങിക്കിടന്ന ആരെങ്കിലുമായിരിക്കാം അപകടത്തില്‍ പെട്ടതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷോട്ട് സര്‍ക്യൂട്ടായിരിക്കും അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.