< Back
Kerala

Kerala
തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം; തീരുമാനം മന്ത്രിസഭായോഗത്തിൽ
|3 Oct 2024 11:35 AM IST
സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാനപൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഒരു മണിക്കൂറിന് മുകളിലാണ് മന്ത്രിസഭായോഗം നീണ്ടുനിന്നത്.
ത്രിതല അന്വേഷണമാണ് നടക്കുക. എഡിജിപി എം.ആർ അജിത്കുമാറിൻ്റെ വീഴ്ചകൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ചും പൊലീസിൻ്റെ വീഴ്ച ഇൻ്റലിജൻസ് മേധാവിയും അന്വേഷിക്കും.