< Back
Kerala

ജി. സുധാകരൻ
Kerala
അടിസ്ഥാന വികസനം മനസിലാക്കി പ്രചാരണം നടത്തണം; പി.ഡബ്ല്യു.ഡിക്കെതിരെ വിമർശനവുമായി ജി. സുധാകരൻ
|21 Aug 2023 7:18 AM IST
ആലപ്പുഴയിൽ പാലങ്ങളുടെ നിർമാണ പ്രവർത്തനം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ വിമർശനം.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. അടിസ്ഥാന വികസനം മനസിലാക്കി പ്രചാരണം നടത്തണം. പ്രചാരണങ്ങളിൽ കഴിഞ്ഞ സർക്കാറിനെ പറ്റി സൂചനകളില്ല. മുൻ സർക്കാറുകൾ ചെയ്തത് ഓർക്കുന്നില്ലെങ്കിൽ അത് ശരിയല്ലെന്നും സുധാകരൻ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ആലപ്പുഴയിൽ പാലങ്ങളുടെ നിർമാണ പ്രവർത്തനം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ വിമർശനം.