< Back
Kerala
G. Sudhakaran against the state government

ജി സുധാകരൻ 

Kerala

'ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം'; സംസ്ഥാന സർക്കാരിനെതിരെ ജി.സുധാകരൻ

Web Desk
|
29 Jan 2023 6:15 PM IST

ആലപ്പുഴ മെഡിക്കൽ കോളേജ് വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു

ആലപ്പുഴ: ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണുള്ളത്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്‌കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും ഉള്ളതെന്നും അതിനൊന്നും പരിഹാരമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുകയാണെന്നും സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts