< Back
Kerala
G Sudhakaran criticism against party leaders
Kerala

മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ല; നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം: ജി. സുധാകരൻ

Web Desk
|
26 Dec 2023 6:27 PM IST

എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

ആലപ്പുഴ: സി.പി.എം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ല. അഞ്ചാറുപേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം.

പാർട്ടിയിൽ തങ്ങൾ കുറച്ചുപേർ മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Similar Posts