< Back
Kerala

Kerala
കുളിമുറിയിൽ വീണ് പരിക്ക്; ജി.സുധാകരൻ ആശുപത്രിയിൽ
|22 Nov 2025 5:06 PM IST
പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപറേഷനും തുടർചികിത്സയുമുള്ളതിനാൽ രണ്ട് മാസം പൂർണ വിശ്രമത്തിലായിരിക്കുമെന്നും സുധാകരൻ അറിയിച്ചു.