< Back
Kerala

Kerala
മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ജി.സുധാകരൻ
|11 March 2026 5:53 PM IST
'മീഡിയ' എന്ന പേരിലാണ് പുതിയ ഗ്രൂപ്പ്
ആലപ്പുഴ: മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. 'മീഡിയ' എന്ന പേരിലാണ് പുതിയ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. നാളത്തെ വാർത്താസമ്മേളനമാണ് ഗ്രൂപ്പിലെ ആദ്യത്തെ പോസ്റ്റ്. രാവിലെ 11ന് പുന്നപ്ര പറവൂരിലുള്ള വീട്ടിൽവെച്ചാണ് സുധാകരൻ മാധ്യമങ്ങളെ കാണുന്നത്.
പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരനും ഇനി ചർച്ചയില്ലെന്ന് പാർട്ടിയും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് വാർത്താസമ്മേളനം. സിപിഎം നേതാക്കളെല്ലാം അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. അമ്പലപ്പുഴയിൽ ജി.സുധാകരൻ സ്വതന്ത്രനായി മത്സരിച്ചെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.