< Back
Kerala

Kerala
സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല
|30 Nov 2024 9:21 AM IST
ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും സുധാകരന് ക്ഷണമുണ്ടായിരുന്നില്ല
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി.സുധാകരനെ പൂർണമായും ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല. ജി.സുധാകരന്റെ വീടിന് തൊട്ടടുത്താണ് ഏരിയാ സമ്മേളനവേദി.
പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവായ ജി.സുധാകരനെ ഏരിയാ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി.സുധാകരൻ.