< Back
Kerala

Kerala
'അഴിമതി വിരുദ്ധ രാഷ്ടീയത്തെ തകര്‍ക്കാന്‍ നീക്കം'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്‍
|17 April 2021 11:30 AM IST
സുധാകരനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയുടെ മുന്‍ പേസഴ്സനല്‍ സ്റ്റാഫിന്‍റെ ഭാര്യ പറഞ്ഞു
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്‍കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലുമില്ലെന്നും മന്ത്രി ജി സുധാകരന്‍. താന്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നിൽ ഒരു സംഘമാണ്. പല പാർട്ടിക്കുള്ളിൽ ഉള്ളവരും ഈ ഗ്യാങ്ങിലുണ്ട്. സിപിഎമ്മിന് ഉള്ളിലുള്ളവര്‍ ഇതിലുണ്ടോയെന്ന് പരിശോധിക്കുമെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അവരെ വെച്ചുപൊറുപ്പിക്കില്ലെന്ന ജില്ലാ സെക്രട്ടറി പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്നും താന്‍ യഥാര്‍ഥ കമ്യൂണിസ്റ്റാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരനെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയുടെ മുന്‍ പേസഴ്സനല്‍ സ്റ്റാഫിന്‍റെ ഭാര്യ പറഞ്ഞു.