< Back
Kerala

Kerala
എംഎസ്എഫ് പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ
|15 March 2026 9:14 PM IST
മുഹമ്മദ് അസ്‌ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താർ സംഗമത്തിലുമാണ് ജി.സുധാകരൻ പങ്കെടുത്തത്
ആലപ്പുഴ: എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ. മുഹമ്മദ് അസ്‌ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താർ സംഗമത്തിലുമാണ് ജി.സുധാകരൻ പങ്കെടുത്തത്. എംഎസ്എഫ് വടക്ക് കമ്പിവളപ്പ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുധാകരൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ എംഎസ്എഫ് വേദിയിലെത്തിയത്. സുധാകരനെതിരെ കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു.