< Back
Kerala

Kerala
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് ജി സുധാകരൻ
|1 March 2022 9:21 AM IST
തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകി
സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് ജി സുധാകരൻ. തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകി. രണ്ടു ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്.
നേരത്തെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതിൽ അതൃപ്തി ഉണ്ടായിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോചിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നാണ് അറിയാൻ കഴിയുന്ന വിവരം.