< Back
Kerala
യുഡിഎഫ് പിന്തുണയിൽ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഉടൻ പരസ്യ പ്രചാരണത്തിന് ഇറങ്ങാൻ ജി. സുധാകരൻ
Kerala

യുഡിഎഫ് പിന്തുണയിൽ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഉടൻ പരസ്യ പ്രചാരണത്തിന് ഇറങ്ങാൻ ജി. സുധാകരൻ

Web Desk
|
18 March 2026 7:01 AM IST

നിലവിൽ സ്വകാര്യ പരിപാടികളിൽ പങ്കെടുത്ത് വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് സുധാകരൻ

ആലപ്പുഴ: യുഡിഎഫ് പിന്തുണ നൽകുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഉടൻ പരസ്യപ്രചാരണത്തിന് ഇറങ്ങാൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരൻ. നിലവിൽ സ്വകാര്യ പരിപാടികളിൽ പങ്കെടുത്ത് വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുകയാണ് സുധാകരൻ. അതേസമയം, കോൺഗ്രസിൽ നിന്ന് രാജിവെച്ച എം. ജെ ജോബ് ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും.

നിലവിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത് പിന്തുണ തേടുകയാണ് ജി.സുധാകരൻ. ഇഫ്താർ സംഗമങ്ങളിലും, ക്ഷേത്ര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇന്നലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും ആലപ്പുഴ ബിഷപ്പ് ഡോക്ടർ ജെയിംസ് ആനപ്പറമ്പിലിനെയും സുധാകരൻ സന്ദർശിച്ചു. തികച്ചും സൗഹൃദ സന്ദർശനം ആയിരുന്നുവെന്നാണ് ബിഷപ്പിന്റെ മറുപടി. കോൺഗ്രസ് പിന്തുണക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടുകൂടി പരസ്യ പ്രചാരണത്തിന് ജി.സുധാകരൻ ഇറങ്ങും.

നിലവിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. അതിനിടെ കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ ചേർന്ന എം.ജെ ജോബ് ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും. ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ.എ ഷുക്കൂർ, റീഗോ രാജു, എ.ഡി തോമസ് എന്നിവരുടെ പേരുകൾ ആണ് പരിഗണിക്കുന്നത്.

Similar Posts