< Back
Kerala

Kerala
യുവതയിലെ കുന്തവും കൊടചക്രവും: 'കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുന്നു'; എസ്എഫ്ഐയെ ലക്ഷ്യം വെച്ച് ജി. സുധാകരന്‍റെ കവിത
|6 March 2025 11:24 AM IST
എസ്എഫ്ഐയുടെ പാരമ്പര്യം മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയെന്ന് സുധാകരന്‍
ആലപ്പുഴ: എസ്എഫ്ഐയെ ലക്ഷ്യം വെച്ച് കവിതയുമായി സിപിഎം നേതാവ് ജി. സുധാകരൻ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവരാണെന്ന് 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന കവിതയിൽ പറയുന്നു. കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുന്നുവെന്നും എസ്എഫ്ഐ കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നുവെന്നും കവിതയില്‍ വിമര്‍ശനമുണ്ട്.രക്ത സാക്ഷി കുടുംബത്തെ വേദനിപ്പിക്കുന്നെന്നും കവിതയിലൂടെ ആരോപിക്കുന്നു. മന്ത്രി സജി ചെറിയാനെയും കവിതയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം,കവിത എസ്എഫ്ഐക്കെതിരല്ലെന്നും എസ്എഫ്ഐയുടെ പാരമ്പര്യം മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യശാസ്ത്രങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയില്‍ കടന്നുകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.