< Back
Kerala

Kerala
'സുകുമാരൻ നായർ പിതൃസ്ഥാനീയൻ'; എൻഎസ്എസ് ആസ്ഥാനത്തെത്തി ഗണേഷ് കുമാർ
|24 Dec 2023 9:36 PM IST
ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ടെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കെ.ബി ഗണേഷ് കുമാർ എൻഎസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. മന്നം സമാധിയിൽ സുകുമാരൻ നായർക്കൊപ്പം പ്രാർഥന നടത്തിയാണ് ഗണേഷ് പിരിഞ്ഞത്.
സുകുമാരൻ നായർ തനിക്ക് പിതൃസ്ഥാനീയനാണെന്നായിരുന്നു സന്ദർശനത്തിന് ശേഷം ഗണേഷ് കുമാറിന്റെ പ്രതികരണം. അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ ചേർത്തു നിർത്തിയത് സുകുമാരൻ നായർ ആണെന്നും എൻഎസ്എസും സർക്കാരും വ്യത്യസ്തവും സ്വതന്ത്രരുമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ടെന്നും അതിനെ പാലമായി കാണേണ്ടതില്ലെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.